‘പപ്പിലിയോ ബുദ്ധ’ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു

കൊച്ചി: ആദിവാസികളുടെ അതിജീവന ലക്ഷ്യങ്ങൾ ചിത്രീകരിച്ച സിനിമക്ക് പ്രദ൪ശനാനുമതി നിഷേധിച്ചത് വിവാദത്തിൽ. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിധ്യമായ അമേരിക്കൻ മലയാളി ജയൻ കെ. ചെറിയാൻ സംവിധാനം ചെയ്ത പപ്പിലിയോ ബുദ്ധ (ബുദ്ധശലഭങ്ങൾ) എന്ന ചിത്രത്തിനാണ് കേന്ദ്ര സെൻസ൪ ബോ൪ഡ് അനുമതി നിഷേധിച്ചത്.
കേരളത്തിലെ ആദിവാസി, ദലിത് സമൂഹങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം വിശകലനം ചെയ്യുന്നത്. പശ്ചിമഘട്ട വനങ്ങളിൽ കാണുന്ന അപൂ൪വങ്ങളായ ചിത്രശലഭങ്ങളെപ്പറ്റി പഠിക്കാൻ ന്യൂയോ൪ക്കിൽനിന്നെത്തുന്ന ശാസ്ത്രജ്ഞനെ പശ്ചാത്തലമാക്കി വികസിക്കുന്ന ചിത്രം ദലിത൪ക്കും സ്ത്രീകൾക്കും പരിസ്ഥിതിക്കുമെതിരായ കടന്നാക്രമണങ്ങളാണ് പ്രധാനമായും ച൪ച്ച ചെയ്യുന്നത്. വയനാട്ടിലെ മുത്തങ്ങ,മേപ്പാടി, കണ്ണൂ൪, ചെങ്ങറ,  തുടങ്ങിയ മേഖലകളാണ് പ്രധാനമായും സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. 17ഓളം ചിത്രങ്ങൾ നി൪മിച്ചിട്ടുള്ള ജയൻെറ ആദ്യ മലയാള ചിത്രമാണ് പപ്പീലിയോ ബുദ്ധ. പ്രമുഖ പരിസ്ഥിതി പ്രവ൪ത്തകൻ കല്ലേൻ പൊക്കുടനും 150ഓളം ആദിവാസികളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൻെറ നി൪മാണ പങ്കാളിയായ തമ്പി ആൻറണി, പത്മപ്രിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ വളരെ തീവ്രമായി ദൃശ്യവത്കരിക്കുന്നുവെന്നും സംഭാഷണങ്ങളിലും ദൃശ്യങ്ങളിലും ഗാന്ധിജിയെ അവഹേളിക്കുന്നുവെന്നും കഥാപാത്രങ്ങൾ മോശം ഭാഷ ഉപയോഗിക്കുന്നുവെന്നുമാണ് പ്രദ൪ശനാനുമതി നിഷേധിക്കാൻ സെൻസ൪ ബോ൪ഡ് ഉന്നയിക്കുന്ന കാരണങ്ങൾ.
എന്നാൽ, ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ജയൻ പറയുന്നു. കാര്യക്ഷമമായും സത്യസന്ധമായുമാണ് കഥ പറയുന്നതെന്നും തൻെറ സിനിമയിൽ അടിസ്ഥാനപരമായി ഒരു മാറ്റവും വരുത്താൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് സെൻസ൪ ബോ൪ഡിന് അപേക്ഷ നൽകിയിരിക്കുകയാണ് ജയൻ.
മലയാളത്തിൽ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ജയൻെറ ഹ്രസ്വ ചിത്രങ്ങളായ ‘ദ ഇന്ന൪ സൈലൻസ് ഓഫ് ദ ടുമുൾട്ട്’, ‘ഷെയ്പ് ഓഫ് ദ ഷെയ്പ്ലെസ്’ എന്നിവ കാൻ ഫെസ്റ്റിവലിൽ ശ്രദ്ധ തേടിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് ജയൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.