ടിക്കറ്റില്‍ തീയതി മാറി; റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ന്യൂദൽഹി: റിസ൪വ് ചെയ്ത ടിക്കറ്റിൽ തീയതി മാറിയതിനെ തുട൪ന്ന് യാത്രക്കാരന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ദൽഹി ഉപഭോക്തൃ ഫോറം വിധി. ദൽഹി സ്വദേശിയും 73കാരനുമായ രമേഷിനാണ് വടക്കൻ റെയിൽവേ  ടിക്കറ്റ് തുകയായ 459 രൂപയും  നഷ്ടപരിഹാരമായി 10,000 രൂപയും ചേ൪ത്ത് 10,459 രൂപനൽകേണ്ടത്.
ഡെറാഡൂണിൽ നിന്ന് ഹസ്റത്ത് നിസാമുദ്ദീനിലേക്ക് റിസ൪വ് ചെയ്ത മടക്ക ടിക്കറ്റിലാണ് തീയതിയിൽ പിശക് സംഭവിച്ചത്. അപേക്ഷയിൽ 2009 ഏപ്രിൽ 19 എന്ന് എഴുതിയിരുന്നെങ്കിലും റെയിൽവേ സ്റ്റേഷനിലെ റിസ൪വേഷൻ കൗണ്ടറിൽ നിന്ന് 2009 ജൂൺ 19നുള്ള ടിക്കറ്റാണ് നൽകിയത്. ഇതുമൂലം ദൽഹിയിൽ തിരിച്ചെത്താൻ തനിക്കും കൂടെയുള്ളവ൪ക്കുമുണ്ടായ കഷ്ടപ്പാടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രമേഷ് ഫോറത്തെ സമീപിച്ചത്.
കൗണ്ടറിൽ വെച്ചുതന്നെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് യാത്രക്കാരൻെറ ബാധ്യതയാണെന്ന് റെയിൽവേ വാദിച്ചെങ്കിലും ഉപഭോക്തൃ ഫോറം അതംഗീകരിച്ചില്ല. പ്രായമുള്ള ഒരു വ്യക്തിക്ക് തിരക്കിനിടയിൽ ടിക്കറ്റിലെ തീയതി ഉറപ്പുവരുത്താൻ കഴിയണമെന്നില്ലെന്നും റിസ൪വേഷൻ ബുക്കിങ് ക്ള൪ക്കിൻെറ തെറ്റിന് റെയിൽവേ തന്നെയാണ് ഉത്തരവാദിയെന്നും വിധിയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.