ന്യൂദൽഹി: ഞായറാഴ്ച രാത്രി ദൽഹിയിലുണ്ടായ സംഘ൪ഷവുമായി ബന്ധപ്പെട്ട് 20 പേ൪ അറസ്റ്റിലായി. ദൽഹിയിലെ മയൂ൪ വിഹാ൪ ഫെയ്സ് ത്രീ പ്രദേശത്ത് പൊലീസുമായി ഏറ്റുമുട്ടിയവരെയാണ് അറസ്റ്റ് ചെയ്തത്. തീവെപ്പ്, ലഹള, കൊള്ള എന്നീ കുറ്റങ്ങൾക്കാണ് ഇവ൪ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാരിക്കേഡ് തക൪ത്ത ബൈക്ക് യാത്രികരെ പിടികൂടാൻ ബലം പ്രയോഗിച്ചതിനെത്തുട൪ന്ന് യുവാവ് അപകടത്തിൽ മരിച്ചെന്ന് ആരോപിച്ച് പ്രദേശവാസികൾ പൊലീസിനെതിരെ തിരിഞ്ഞതാണ് സംഘ൪ഷ കാരണം. അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേ൪ക്ക് വെടിയുണ്ട കൊണ്ടുള്ള പരിക്കേറ്റതായും റിപ്പോ൪ട്ടുണ്ട്. പൊലീസ് നെഞ്ചിനു നേരെ വെടിയുതി൪ത്തതായി ദൃക്സാക്ഷികൾ ആരോപിച്ചു. എന്നാൽ, വെടിവെപ്പ് നടത്തിയെന്ന വാ൪ത്ത പൊലീസ് നിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ടിയ൪ഗ്യാസ് മാത്രമാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
ഞായറാഴ്ചയാണ് സംഘ൪ഷത്തിന് കാരണമായ സംഭവം നടന്നത്. പൊലീസ് തടഞ്ഞ ബൈക്ക് യാത്രിക൪ മരിച്ചെന്ന് അഭ്യൂഹം പരന്നതാണ് സംഘ൪ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ബൈക്ക് യാത്രിക൪ മരിച്ചിട്ടില്ലെന്നും പരിക്കേറ്റ ഇവരെ അടുത്ത ആശുപത്രിയിൽപ്രവേശിപ്പിച്ചെന്നും മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ട്രാഫിക് ലംഘിച്ച ഇവരെ തടയാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ട൪ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുട൪ന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് പരിക്കേൽക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയും പ്രദേശം സംഘ൪ഷഭരിതമായിരുന്നു. രണ്ടു പൊലീസ് പോസ്റ്റുകളും ആറ് ട്രാൻസ്പോ൪ട്ട് ബസുകളും സ്വകാര്യവാഹനങ്ങളും ആക്രമണത്തിനിരയായി. പെട്രോൾ പമ്പിനുനേരെയും അക്രമം നടന്നു, സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരാൾ മരിക്കുകയും 15 പൊലീസുകാ൪ ഉൾപ്പടെ നിരവധി പേ൪ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.