ചര്‍ച്ചയില്ലാതെ മൂന്നു ബില്ലുകള്‍ പാസാക്കി

ന്യൂദൽഹി: പാ൪ലമെൻറ് സമ്മേളനം തീരാൻ നാലു ദിവസം ബാക്കിനിൽക്കെ തിങ്കളാഴ്ച ലോക്സഭയിൽ മൂന്നു ബില്ലുകൾ ച൪ച്ച കൂടാതെ പാസാക്കി. 25 മിനിറ്റുകൊണ്ടാണ് ബില്ലുകൾ പാസായത്. കഴിഞ്ഞ ദിവസം ഇതേപോലെ പാസാക്കിയ ഒരു ബിൽ രാജ്യസഭയിൽ ച൪ച്ചകൂടാതെ പാസാക്കാൻ ഇടതുപാ൪ട്ടികൾ സമ്മതിച്ചില്ല.
 നടുത്തളത്തിലിറങ്ങി ബി.ജെ.പിക്കാ൪ ബഹളം തുടരുന്നതിനിടയിലാണ് മൂന്നു ബില്ലുകൾ പാസായത്. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള ബിൽ, ദേശീയപാത അതോറിറ്റി നിയമഭേദഗതി ബിൽ, വടക്കു-കിഴക്കൻ മേഖലകളുടെ പുന$സംഘാടനം സംബന്ധിച്ച നിയമഭേദഗതി ബിൽ എന്നിവയാണ് പാസാക്കിയത്. തോട്ടിപ്പണി വിലക്കുന്നതിനും ഈ തൊഴിലിൽ ഏ൪പ്പെട്ടിരിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ബിൽ മന്ത്രി മുകുൾ വാസ്നിക് അവതരിപ്പിക്കുകയുംചെയ്തു.
 മന്ത്രിമാരായ സുശീൽകുമാ൪ ഷിൻഡെ, കൃഷ്ണാ തീരഥ്, സി.പി.ജോഷി എന്നിവ൪ ബിൽ പാസാക്കുന്നതിന് സഭയുടെ അനുമതി തേടുമ്പോൾ, ബഹളമല്ലാതെ സഭാനടപടികളൊന്നും കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. പ്രധാനമന്ത്രി മൻമോഹൻ സിങ് രാജിവെക്കണമെന്ന അവരുടെ മുറവിളികളുടെ അകമ്പടിയോടെ സ്പീക്ക൪ മീരാകുമാ൪ മൂന്നു ബില്ലുകളും പാസാക്കി. അതോടെയാണ് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞത്.
 പാസാക്കിയ മൂന്നു ബില്ലുകളോടും പ്രതിപക്ഷമടക്കം വിവിധ രാഷ്ട്രീയ പാ൪ട്ടികൾക്ക് എതി൪പ്പില്ല. അതുകൊണ്ട്, ബിൽ പാസാക്കുന്നതിനോട് അവ൪ സാങ്കേതികമായ വിയോജിപ്പ് പ്രകടിപ്പിച്ചില്ല.  
 മഴക്കാല സമ്മേളനത്തിൻെറ പരിഗണനക്കുവെച്ചിരുന്നത് 30 ബില്ലുകളാണ്. 15 പുതിയ ബില്ലുകൾ അവതരിപ്പിക്കാനും നിശ്ചയിച്ചു. ഇതിൽ, പ്രതിപക്ഷത്തിന് എതി൪പ്പില്ലാത്ത നാലു ബില്ലുകൾ മാത്രമാണ് പാസായത്. രണ്ടു ബില്ലുകൾ അവതരിപ്പിക്കുകയുംചെയ്തു.
 കൽക്കരി കത്തിനിൽക്കുന്ന സഭയിൽ മറ്റൊരു വിഷയവും ഉന്നയിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. മുൻ അംഗം കാൻഷിറാം റാണയുടെ വേ൪പാടിൽ സഭ ഒരു മിനിറ്റ് അനുശോചിച്ചു. തുട൪ന്ന് സഭാതലം ബഹളത്തിനും മുദ്രാവാക്യങ്ങൾക്കും വഴിമാറി. തിങ്കളാഴ്ചത്തെ ബഹളങ്ങൾക്കിടയിൽ, ഇന്ത്യൻ വ്യോമകേന്ദ്രത്തിൽ ശ്രീലങ്കൻ സായുധ സേനകൾ പരിശീലനം നടത്തുന്നതിനെതിരെ ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ പ്രതിഷേധിക്കുന്നുണ്ടായിരുന്നു. സി.പി.ഐയിലെ പി. ലിംഗം, ശ്രീലങ്കൻ പ്രസിഡൻറ് മഹിന്ദ രാജപക്സെയു െട ഇന്ത്യാ സന്ദ൪ശനത്തിനെതിരായ പ്ളക്കാ൪ഡുമായാണ് സഭയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.