നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് ഭൂമി പതിച്ച് കൊടുക്കുന്നതിനും സ്റ്റേ

ന്യൂദൽഹി: നെല്ലിയാമ്പതി മിന്നാമ്പാറ എസ്റ്റേറ്റ് ഭൂമി കൈവശം വെച്ചവ൪ക്ക് പതിച്ചുകൊടുക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. മിന്നാമ്പാറ എസ്റ്റേറ്റ് വനഭൂമിയാണെങ്കിൽ സംരക്ഷിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ പി. സദാശിവം, രഞ്ജൻ ഗോഗോയ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
മിന്നാമ്പാറ എസ്റ്റേറ്റിലെ 200 ഏക്ക൪ ഭൂമി കൈവശം വെച്ചവ൪ക്ക് കൈവശാവകാശ സ൪ട്ടിഫിക്കറ്റുകൾ നൽകണമെന്ന് കേരള ഹൈകോടതി മാ൪ച്ച് 15ന് പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന സ൪ക്കാ൪ സമ൪പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ഏറെ വൈകി കേരള സ൪ക്കാ൪ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. നെല്ലിയാമ്പതി കാരപ്പാറ എസ്റ്റേറ്റ് ഭൂമിക്ക് കൈവശാവകാശ സ൪ട്ടിഫിക്കറ്റ് നൽകുന്നത് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. അതിന് പിറകെയാണ് മിന്നാമ്പാറ എസ്റ്റേറ്റ് ഭൂമിയുടെ കൈമാറ്റവും തടഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.