ചെന്നൈ: വിവാഹ തട്ടിപ്പിന് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത ഷഹ്നാസ് ആറു മാസം ഗ൪ഭിണി. ഏറ്റവുമൊടുവിൽ വിവാഹം കഴിച്ച ഫുട്ബാൾ താരം പ്രസന്നയാണ് ഗ൪ഭത്തിന് ഉത്തരവാദിയെന്ന് ഷഹ്നാസും താനല്ലെന്ന് പ്രസന്നയും അവകാശപ്പെട്ടതോടെ ഡി.എൻ.എ പരിശോധനക്കുള്ള ഒരുക്കത്തിലാണ് പൊലീസ്. ഷഹ്നാസിൻെറ ആവശ്യപ്രകാരമാണിത്. മുൻ ഭ൪ത്താക്കന്മാരെയും കാമുകരെയും ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. തുട൪ന്ന് ഭീതിയിലായ മുൻ ഭ൪ത്താക്കന്മാ൪ ചെന്നൈയിൽനിന്ന് മുങ്ങാതിരിക്കാൻ ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയാണ്.
പത്തനംതിട്ട കലഞ്ഞൂ൪ സ്വദേശിനിയായ ഷഹ്നാസ് വിവാഹം കഴിച്ച് പണം തട്ടിയതായി എട്ടുപേരാണ് ചെന്നൈ പൊലീസിൽ പരാതിനൽകിയത്. ഷഹ്നാസിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൂഴൽ വനിതാ ജയിലിൽ അടച്ചിരിക്കുകയാണ്. പ്രസന്ന ഉൾപ്പെടെ നാലുപേരെ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂവെന്നും മറ്റുള്ളവരുമായി അടുത്തിടപഴകിയിട്ടേ ഉള്ളൂവെന്നുമാണ് ഷഹ്നാസ് പറയുന്നത്. ആദ്യഭ൪ത്താവ് പത്തനംതിട്ട സ്വദേശി സിദ്ദീഖിൽ ഷഹ്നാസിന് 10 വയസ്സുള്ള മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.