മലയാളി വിദ്യാര്‍ഥിനിയുടെ മരണം: തമിഴ്നാട്ടില്‍ സ്കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിബന്ധന

ചെന്നൈ: സ്കൂൾ ബസിലെ ദ്വാരത്തിലൂടെ താഴെവീണ് മലയാളി വിദ്യാ൪ഥിനി മരിച്ച സംഭവത്തെ തുട൪ന്ന് തമിഴ്നാട്ടിൽ സ്കൂൾ വാഹനങ്ങൾക്ക് ക൪ശന നിബന്ധനകൾ ഏ൪പ്പെടുത്തി. ഇതുസംബന്ധിച്ച് സംസ്ഥാന സ൪ക്കാ൪ മദ്രാസ് ഹൈകോടതിയിൽ സത്യവാങ്മൂലം സമ൪പ്പിച്ചു.
സ്കൂൾ വാഹനങ്ങൾ ഓരോ വ൪ഷവും പെ൪മിറ്റ് പുതുക്കുക, മഞ്ഞ പെയ്ൻറ് അടിക്കുക, സ്കൂളിൻെറ പേര്, വിലാസം, ഫോൺ നമ്പ൪ എന്നിവക്കൊപ്പം ബന്ധപ്പെട്ട പൊലീസ്-ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും വാഹനത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ എഴുതുക, അഞ്ചു വ൪ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ മാത്രം ഡ്രൈവ൪മാരായി നിയമിക്കുക, ഡ്രൈവ൪മാ൪ യൂനിഫോമും ബാഡ്ജും ധരിക്കുക, സ്കൂൾ വാഹനങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക, ഡ്രൈവ൪ക്കു പുറമെ 21 വയസ്സിൽ താഴെയുള്ള സഹായിയെ നി൪ത്തുക, പെൺകുട്ടികളെ മാത്രം കൊണ്ടുപോകുന്ന വാഹനത്തിൽ വനിതയെ സഹായിയായി നിയമിക്കുക, സ്കൂൾ വാഹനങ്ങളെ നിരീക്ഷിക്കാൻ സമിതിയെ നിയമിക്കുക, വാഹനങ്ങളുടെ ബോഡി ഉരുക്കു നി൪മിതമായിരിക്കുക, സ്പീഡ് ഗവേണറും എമ൪ജൻസി വാതിലും ഘടിപ്പിക്കുക, ഡ്രൈവ൪ക്ക് പ്രത്യേക കാബിൻ തുടങ്ങിയവയാണ് നിബന്ധനകൾ.
പാലക്കാട് ഒറ്റപ്പാലം സ്വദേശി സേതുമാധവൻെറ മകൾ എസ്. ശ്രുതിയാണ് (ഏഴ്) കഴിഞ്ഞ ജൂലൈ 25ന് ചെന്നൈക്കടുത്ത മുടിച്ചൂരിൽ സ്കൂൾ ബസിലെ ദ്വാരത്തിലൂടെ വീണു മരിച്ചത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.