കൊല്ലം: കടൽ വെടിവെപ്പ് കേസ് പ്രാരംഭവാദം കേൾക്കുന്നത് ജില്ലാ സെഷൻസ് കോടതി സെപ്തംബ൪ 12 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം നൽകിയ ഹരജികൾ സുപ്രീംകോടതിയുടേയും ഹൈകോടതിയുടേയും പരിഗണനയിലുള്ള സാഹചര്യത്തിലാണിത്.
പ്രാരംഭവാദം ജില്ലാ സെഷൻസ് കോടതിയിൽ ജൂലൈ 25 ന് ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും വിചാരണ ഹൈകോടതി താൽക്കാലികമായി തടയുകയായിരുന്നു. കേസ് രേഖകളുടെ ത൪ജമ ആവശ്യപ്പെട്ടുള്ള പ്രതിഭാഗത്തിൻെറ ഹരജിയെ തുട൪ന്നായിരുന്നു ഇത്. ഹരജിയിൽ ഹൈകോടതിയുടെ അന്തിമവിധി വരാനുണ്ട്.
കടൽവെടിവെപ്പിൽ കേസെടുക്കാൻ കേരള പോലീസിന് അധികാരമില്ലെന്നതടക്കമുള്ള വാദങ്ങൾ ഉയ൪ത്തിയാണ് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. ഹൈകോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിനെ തുട൪ന്ന് പ്രതികളായ ലസ്തോറേ മാസി മിലാനോ, സാൽവത്തോറേ ജിറോൺ എന്നിവ൪ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഇപ്പോൾ താമസം. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ അഡ്വ.ജി.മോഹൻരാജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.