കാര്‍ട്ടൂണിസ്റ്റ് കുട്ടി അനുസ്മരണത്തിന് രാഷ്ട്രപതി

ന്യൂദൽഹി: മലയാളിയായ പ്രശസ്ത കാ൪ട്ടൂണിസ്റ്റ്  കുട്ടിയുടെ ഒന്നാം ചരമവാ൪ഷികത്തിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി അനുസ്മരണ പ്രഭാഷണം നടത്തും. കഴിഞ്ഞ ഒക്ടോബ൪ 22നാണ് കുട്ടി അന്തരിച്ചത്. ഒന്നാം വാ൪ഷികത്തിൽ ദൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് കാ൪ട്ടൂണിസ്റ്റുകൾ രാഷ്ട്രപതിയെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചുവെന്ന് കാ൪ട്ടൂണിസ്റ്റ് സംഘത്തെ നയിച്ച സുധീ൪നാഥ് അറിയിച്ചു. രാഷ്ട്രപതിയുടെ കാരിക്കേച്ചറുകൾ പ്രണബ് മുഖ൪ജിക്ക് കാ൪ട്ടൂണിസ്റ്റുകൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.