ഇടതില്‍ നിന്ന് ജനം അകന്നു -സി.പി.ഐ

ന്യൂദൽഹി: കേരളത്തിൽ അടുത്തയിടെ ഉണ്ടായ സംഭവവികാസങ്ങൾ ജനാധിപത്യ വിശ്വാസികളിൽ ഒരു വിഭാഗത്തെ ഇടതുചേരിയിൽ നിന്ന് അകറ്റിയിട്ടുണ്ടെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാക൪ റെഢി. ആ സംഭവങ്ങൾ നി൪ഭാഗ്യകരമായി. രാഷ്ട്രീയ അക്രമവും കൊലപാതകങ്ങളും അംഗീകരിക്കാനാവില്ല. അതിൽ നിന്ന് എല്ലാ പാ൪ട്ടികളും വിട്ടുനിൽക്കണം. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ സത്യസന്ധവും ആത്മാ൪ഥവുമായ ശ്രമം വേണമെന്നും സുധാക൪ റെഢി പറഞ്ഞു.  'ന്യൂ ഏജി'ന് നൽകിയ അഭിമുഖത്തിലാണ് സുധാക൪ റെഢി ഇക്കാര്യങ്ങൾ പറഞ്ഞത്. കേരളത്തിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ഒന്നിച്ചാണ് നിൽക്കുന്നതെന്ന സന്ദേശം ഇടതുപാ൪ട്ടികൾ നൽകേണ്ട സന്ദ൪ഭമാണിത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരൈക്യത്തിന് വേണ്ടിയാണ് സി.പി.ഐ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.