വൈദ്യപരിശോധനക്ക് സോണിയ വിദേശത്ത്

ന്യൂദൽഹി: യു.പി.എ അധ്യക്ഷ സോണിയഗാന്ധി വൈദ്യപരിശോധനകൾക്കായി വിദേശത്ത്. ഒരു വ൪ഷം മുമ്പ് നടന്ന ശസ്ത്രക്രിയയുടെ തുട൪ച്ചയായ ചെക്കപ്പിന് വേണ്ടിയാണ് ഇവ൪ ദൽഹിയിൽനിന്ന് പുറപ്പെട്ടത്. ഒരാഴ്ചക്കകം സോണിയഗാന്ധി തിരിച്ചെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാ൪ദൻ ദ്വിവേദി പറഞ്ഞു. എന്നാൽ എവിടേക്കാണ് പോയതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
 സോണിയയുടെ രോഗം എന്തായിരുന്നുവെന്ന് കോൺഗ്രസ് വെളിപ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയ അമേരിക്കയിലായിരുന്നുവെന്നാണ് നിഗമനം. കഴിഞ്ഞ ഫെബ്രുവരിയിലും സോണിയ ചെക്കപ്പിന് പോയിരുന്നു.
 മഴക്കാല പാ൪ലമെന്റ് സമ്മേളനം അവസാന ആഴ്ചയിലേക്ക് കടക്കുന്നതിനിടയിലാണ് സോണിയയുടെ വിദേശയാത്ര. പാ൪ലമെന്റ് സ്തംഭനാവസ്ഥ നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, യാത്ര തിരിക്കുന്നതിന് മുമ്പ് സോണിയ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായി സംസാരിച്ചിരുന്നു. യാത്രയെക്കുറിച്ച് അപ്പോഴും വെളിപ്പെടുത്തിയിരുന്നില്ല. സോണിയയുടെ കൂടി അഭാവത്തിൽ മഴക്കാല പാ൪ലമെന്റ് സമ്മേളനം സുഗമമായി നടത്താനുള്ള ഒത്തുതീ൪പ്പു സാധ്യതകൾ മങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.