താക്കറെ കുടുംബം ബിഹാര്‍ സ്വദേശികള്‍ -ദിഗ്വിജയ് സിങ്

ന്യൂദൽഹി: ബിഹാറുകാരെ സംസ്ഥാനത്തുനിന്ന് ഓടിക്കാൻ ശ്രമിക്കുന്ന രാജ്താക്കറെയുടെ കുടുംബം ബിഹാറിൽ നിന്നുള്ളവരാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്.
മഹാരാഷ്ട്രയിൽ ബിഹാറികൾ വ്യാപകമാകുന്നുണ്ടെന്നും  ഇവരെ സംസ്ഥാനത്തിന് പുറത്താക്കുമെന്നും രാജ്താക്കറെ നടത്തിയ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദിഗ്വിജയ് സിങ്ങിന്റെ പ്രതികരണം.   മുംബൈ മുക്കുവന്മാരുടെ നഗരമാണെന്നാണ് ചരിത്രം പറയുന്നത്.  ബാക്കിയുള്ളവരെല്ലാം പുറത്ത് നിന്ന് വന്ന് സ്ഥിര താമസമാക്കിയവരാണ്.  എം.എൻ.എസ് തലവൻ രാജ്താക്കറയുടെ കുടുംബം ബിഹാ൪ സ്വദേശികളാണെന്നും പടിഞ്ഞാറൻ മധ്യപ്രദേശിലെ ദ൪ പ്രദേശത്ത് സ്ഥിരതാമസമാക്കിയവരാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. അതേസമയം താക്കറെയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് കൈകൊള്ളുന്നതെന്ന് ബിഹാറിലെ ഭരണകക്ഷിയായ ജനദാതൾ-യു വിലെ മുതി൪ന്ന നേതാവായ ശിവാനന്ദ് തിവാരി പറഞ്ഞു. രാജ്താക്കറെയുടെ നിലപാടുകൾ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും തിവാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.