കാബൂൾ: മധ്യഅഫ്ഗാനിസ്ഥാനിലെ നാറ്റോ കേന്ദ്രത്തിലുണ്ടായ ഇരട്ട ചാവേറാക്രമണത്തിൽ 13 പേ൪ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ വാ൪ധാക് പ്രവിശ്യയിൽ ശനിയാഴ്ച പുല൪ച്ചെയായിരുന്നു സംഭവം. അമ്പതിലധികം പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ടു സിവിലിയൻമാരും നാലു പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ നാറ്റോ സൈനികരും ഉൾപ്പെടുമെന്ന് പ്രവിശ്യാ ഗവ൪ണറുടെ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.