ബി.ജെ.പിക്ക് തണുത്ത പ്രതികരണം; നല്ല വിധിയെന്ന് സഖ്യകക്ഷി

ന്യൂദൽഹി: നരോദ പാട്യ കേസിലെ കോടതിവിധിയെക്കുറിച്ച് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്ന് കാര്യമായ പ്രതികരണമില്ല. 28 കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെട്ട മായാ കൊഡ്നാനി, ഗുജറാത്ത് കലാപം നടക്കുമ്പോൾ മന്ത്രിയായിരുന്നില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വിശദീകരിച്ചു. നീതിന്യായ സംവിധാനത്തെ പാ൪ട്ടി മാനിക്കുന്നു. കോൺഗ്രസിൽനിന്ന് വ്യത്യസ്തമായി അനുസരിക്കുന്നു. നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ട്. അത് തെരുവിൽ ചോദ്യം ചെയ്യുന്നത് കോൺഗ്രസിന്റെ സംസ്കാരമാണ് -പാ൪ട്ടി വക്താവ് തരുൺ വിജയ് പറഞ്ഞു.
 കോടതിവിധിയെ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യു സ്വാഗതം ചെയ്തു. വിധി നല്ല സന്ദേശമാണ് നൽകുകയെന്ന് പാ൪ട്ടിനേതാവ് ശരദ്യാദവ് പറഞ്ഞു. ന്യൂനപക്ഷ മനസ്സിൽ ഗുണഫലമുണ്ടാക്കാൻ വിധിക്ക് സാധിക്കുമെന്ന് ജനതാദൾ-യു എം.പി ശിവാനന്ദ് തിവാരി പറഞ്ഞു. ശക്തരായ പ്രതികളായിട്ടുകൂടി, അവ൪ക്കെതിരെ മൊഴി നൽകിയ സാക്ഷികളെ അഭിനന്ദിക്കണം. കലാപത്തിന് ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കുന്ന ഒരു വിധി രാജ്യത്ത് ഇതാദ്യമായിരിക്കും. നേരത്തേയും ഇങ്ങനെ ചെയ്തിരുന്നെങ്കിൽ, അതൊരു മുന്നറിയിപ്പായേനെ -തിവാരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.