അയ്യങ്കാളി സ്ക്വയര്‍ മാറ്റാനുള്ള ശ്രമം നടക്കില്ലെന്ന് മേയര്‍

വെള്ളായണി: വെള്ളയമ്പലത്തെ അയ്യങ്കാളിസ്ക്വയറും പാ൪ക്കും മാറ്റാനാണ് പി.സി. ജോ൪ജിൻെറ താൽപര്യമെന്നും അത് വിലപ്പോകില്ലെന്നും മേയ൪ അഡ്വ. കെ.ചന്ദ്രിക.
വെള്ളായണി കായലിൽ അയ്യങ്കാളി ജലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയ൪. 1980ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് പ്രതിമ സ്ഥാപിച്ച് അയ്യങ്കാളിക്ക് സ്മാരകം നി൪മിച്ചത്. ഡി.എച്ച്.ആ൪.എം പ്രവ൪ത്തകരും മറ്റ് ചില ദലിത് സംഘടനകളും ഇപ്പോൾ പ്രതിമ മാറ്റാൻ പോകുന്നെന്ന് പറഞ്ഞ് നടക്കുകയാണ്. പി.സി. ജോ൪ജിൻേറത് അയ്യങ്കാളി പ്രതിമ അവിടെ ഉണ്ടാവാൻ പാടില്ലെന്ന ആഗ്രഹമാണ്. ജോ൪ജിൻെറ ആ വെള്ളം അങ്ങ് വാങ്ങിവെച്ചാൽ മതി -മേയ൪ പറഞ്ഞു.
 ജമീല പ്രകാശം എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. റൂഫസ് ഡാനിയൽ, നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എം. മണികണ്ഠൻ, കല്ലിയൂ൪ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ശൈലേഷ്കുമാ൪, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാകേഷ്, കല്ലിയൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സിന്ധു, കൗൺസില൪മാ൪, എം.ആ൪. ഗോപൻ, എ.ജെ. സുക്കാ൪ണോ, ബിജു, പാലപ്പൂര് ജയൻ, കല്ലിയൂ൪ ശ്രീധരൻ, കല്ലിയൂ൪ വിജയൻ, ജലോത്സവകമ്മിറ്റി ചെയ൪മാൻ ആ൪. മോശ, ജനറൽ കൺവീന൪ അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻനായ൪, ജനറൽ സെക്രട്ടറി എസ്. ബാബു, വെള്ളായണി പൊന്നപ്പൻ, ബി. മോഹനൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.