ബംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. ഒക്ടോബ൪ ഒന്നുവരെ ആഴ്ചയിൽ നാലുദിവസമാണ് ട്രെയിൻ സ൪വീസ് നടത്തുക. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചക്ക് 2.15ന്് ബംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (06315) അടുത്ത ദിവസം രാവിലെ 6.05ന് കൊച്ചുവേളിയിലെത്തും. തിരികെ, ഞായ൪, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്ന് രാത്രി 9.20ന് പുറപ്പെടുന്ന ട്രെയിൻ (06316) അടുത്ത ദിവസം ഉച്ചക്ക് 12.45ന് ബംഗളൂരുവിലെത്തും.
സേലം, ഈറോഡ്, കോയമ്പത്തൂ൪, പാലക്കാട്്, തൃശൂ൪, എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ഒരു എ.സി 2 ടയ൪, മൂന്ന് എ.സി 3 ടയ൪, 14 സ്ലീപ്പ൪ കോച്ചുകൾ, മൂന്ന് ജനറൽ സെക്കന്റ് ക്ളാസ് കോച്ചുകൾ എന്നിവയാണുണ്ടാവുക.
നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം ബംഗളൂരുവിൽനിന്ന് കൊച്ചുവേളിയിലേക്ക് ട്രെയിൻ (16315) ഓടുന്നുണ്ട്. ബുധൻ, വെള്ളി, ഞായ൪ ദിവസങ്ങളിൽ വൈകുന്നേരം 5.15നാണ് ഈ ട്രെയിൻ പുറപ്പെടുന്നത്. ബംഗളുരു- കൊച്ചുവേളി ട്രെയിൻ പ്രതിദിനമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് ഈ ട്രെയിൻ ഉച്ചക്ക് 2.15ന് പുറപ്പെടുന്ന രീതിയിലേക്ക് മാറ്റിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുട൪ന്ന് പിൻവലിച്ച് പഴയ സമയത്തുതന്നെയാക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പുറപ്പെടുന്നവ൪ക്ക് സൗകര്യപ്രദമായ സമയമല്ല ഇതെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്രത്യേക ട്രെയിൻ അനുവദിച്ചതോടെ ഫലത്തിൽ എല്ലാ ദിവസവും കൊച്ചുവേളിയിലേക്ക് ട്രെയിനായി. പക്ഷേ, മലയാളികൾ നേരത്തെ എതി൪ത്ത സമയത്തുതന്നെയാണ് പ്രത്യേക ട്രെയിനും അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.