കൂടങ്കുളം: വിധി മാറ്റി

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിന് ആണവോ൪ജ നിയന്ത്രണ ബോ൪ഡ് അനുമതി നൽകിയതിനെതിരായ കേസിൽ വിധി മാറ്റി. ആണവനിലയത്തിനെതിരായ മറ്റു പൊതുതാൽപര്യഹരജികളിലെ വിചാരണ പൂ൪ത്തിയായ ശേഷം വിധി പറയാനാണ് ജസ്റ്റിസുമാരായ പി. ജ്യോതിമണി, പി. ദേവദാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാറ്റിവെച്ചത്.
'ഫ്രൻഡ്സ് ഓഫ് ദി എ൪ത്ത്' പ്രവ൪ത്തകനായ സുന്ദ൪രാജനാണ് കേസ് നൽകിയത്. വിധിവരുന്നതു വരെ ആണവനിലയത്തിന്റെ പ്രവ൪ത്തനം നി൪ത്തിവെച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.