ന്യൂദൽഹി: തട്ടിപ്പുനടത്തുന്ന ജ്വല്ലറിക്കാരിൽനിന്ന് ഉപയോക്താക്കളെ രക്ഷിക്കാൻ സ്വ൪ണാഭരണങ്ങളിൽ മുദ്രണം നി൪ബന്ധമാക്കാൻ കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ നി൪ദേശിച്ചു. സ്വ൪ണാഭരണങ്ങളിൽ മുദ്രപതിക്കുന്നത് ഇപ്പോൾ നി൪ബന്ധമല്ല. എന്നാൽ, അങ്ങനെചെയ്യുന്നത് സ്വ൪ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാൻ സഹായിക്കും.
ഇതിന് മേൽനോട്ടംവഹിക്കേണ്ടത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബി.ഐ.എസ്) ആണ്. ഈ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാ൪ലമെന്റിൽവെച്ച ഓഡിറ്റ് റിപ്പോ൪ട്ടിലാണ് സി.എ.ജി പുതിയ നി൪ദേശം മുന്നോട്ടുവെച്ചത്.
സ്വ൪ണാഭരണങ്ങളിൽ മുദ്രപതിപ്പിക്കുന്നത് നി൪ബന്ധമാക്കുന്ന ബിൽ കഴിഞ്ഞ ജനുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാൽ, പാ൪ലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. സ്വമേധയാ മുദ്രണം നടത്തുന്ന പദ്ധതിക്ക് ജ്വല്ലറികളും സ്വ൪ണപ്പണിക്കാരും വേണ്ടത്ര താൽപര്യംകാണിക്കുന്നില്ല.
മൊബൈൽ ഫോണുകൾക്ക് സുരക്ഷിതത്വ നിലവാരം കൊണ്ടുവരാത്തതിനും ബി.ഐ.എസിനെ സി.എ.ജി വിമ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.