മണ്‍പാത്രങ്ങള്‍ക്ക് ചെലവ് കുറഞ്ഞു; തൊഴിലാളികള്‍ക്ക് ദുരിതം

പുൽപള്ളി: മൺപാത്ര നി൪മാതാക്കൾക്ക് ഓണക്കാലം സമ്പന്നമായ ഓ൪മകളാണ് സമ്മാനിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഓണവും വറുതിയുടെ കാലമാണ്. മുമ്പെല്ലാം ഓണക്കാലത്ത് എല്ലാ വീടുകളിലേക്കും മൺപാത്രങ്ങൾ വാങ്ങിയിരുന്നു. അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ സാ൪വത്രികമായതോടെ മൺപാത്രങ്ങൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. കുംബാര സമുദായത്തിൽപ്പെട്ടവ൪ വീടു വീടാന്തരം കയറിയിറങ്ങിയായിരുന്നു അന്ന് മൺപാത്ര വിൽപന. ഇന്ന് ഓഫറുകളും എക്സ്ചേഞ്ച് മേളകളും വിപണി കൈയടക്കിയപ്പോൾ മൺപാത്രങ്ങൾ ഓ൪മകളാവുകയാണ്. കുടുംബശ്രീകളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓണച്ചന്തകൾ മുഖേനയായിരുന്നു ഇത്തവണ പലരും മൺപാത്രങ്ങൾ വിൽപന നടത്തിയത്. കാര്യമായ വിൽപനയുണ്ടായില്ലെന്ന് ഇവ൪ പറയുന്നു. യുവതലമുറ ഈ തൊഴിലിൽനിന്ന് അകന്നതോടെ പഴയ തലമുറയിൽപ്പെട്ടവ൪ മാത്രമാണ് ഈ രംഗത്ത് അവശേഷിക്കുന്നത്. ഈ തൊഴിൽ തന്നെ അന്യമാകുമെന്ന സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.