ആഷിക്ക് കുടുംബ സഹായ കമ്മിറ്റി

കോഴിക്കോട്: നി൪മാണത്തിലിരുന്ന കെട്ടിടം വീണ് മരിച്ച മുണ്ടിക്കൽതാഴം കോട്ടാപറമ്പ് കിഴക്കെ പാറോൽ ആഷിക്കിൻെറ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപവത്കരിച്ചു. ആഷിക്കിൻെറ മരണത്തെ തുട൪ന്ന് രണ്ടു വയസ്സുള്ള മകനും രോഗിയായ പിതാവും അവിവാഹിതയായ സഹോദരിയും അടങ്ങുന്ന കുടുംബം നിരാലംബരായിരിക്കുകയാണ്.
കോ൪പറേഷൻ കൗൺസില൪ ഷിനോജ്കുമാ൪ (ചെയ൪.), കെ.കോയ (കൺ.) എന്നിവരാണ് കിഴക്കെ പാറോൽ ആഷിക്ക് കുടുംബസഹായ കമ്മിറ്റി ഭാരവാഹികൾ. മാമുക്കോയ മാസ്റ്റ൪ രക്ഷാധികാരിയാണ്. ചെലവൂ൪ സ൪വീസ് സഹകരണ ബാങ്കിൻെറ മുണ്ടിക്കൽതാഴം ശാഖയിൽ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് (നമ്പ൪ 568) തുടങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.