കെജ്രിവാളിനെതിരെ വീണ്ടും ബേദി; ഹസാരെ ഇടപെടണമെന്നാവശ്യം

ന്യൂദൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ വീണ്ടും കിരൺ ബേദി. ചില വ്യക്തികളുടെ 'പ്രത്യേക രാഷ്ട്രീയ ലക്ഷ്യം' മൂലം ഹസാരെ സംഘം സമൂഹത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാണെന്നും ഇതില്ലാതാക്കാൻ അണ്ണാ ഹസാരെ ഇടപെടണമെന്നും കിരൺ ബേദി ചൊവ്വാഴ്ച ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അവ൪ ഇങ്ങനെ പ്രതികരിച്ചത്. അഴിമതിക്കായി പോരാട്ടം തുടരുന്ന ഹസാരെ സംഘത്തിലെ ഭിന്നതക്ക് ആക്കം കൂട്ടുന്നതാണ് ബേദിയുടെ പ്രതികരണം.
ബേദിയുടെ ബി.ജെ.പി അനുകൂല നിലപാട് തള്ളിക്കൊണ്ടാണ് കെജ്രിവാളിന്റെ നേതൃത്വത്തിൽ പഴയ ഹസാരെ സംഘം ഞായറാഴ്ചത്തെ ഉപരോധസമരം നടത്തിയത്. നിതിൻ ഗഡ്കരിയുടെ വീട് ഉപരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ ബേദി  സമരത്തിൽനിന്ന് വിട്ടുനിന്നിരുന്നു. അധികാരത്തിലുള്ള പാ൪ട്ടിക്കെതിരായ സമരത്തെ മാത്രമേ പിന്തുണക്കൂ എന്നും ബി.ജെ.പിക്കെതിരായ സമരത്തെ പിന്തുണക്കില്ലെന്നും തിങ്കളാഴ്ച ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ കിരൺ ബേദി പറഞ്ഞിരുന്നു.
രാഷ്ട്രീയ പാ൪ട്ടി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ഹസാരെ സംഘം പിരിച്ചുവിട്ടതായി അണ്ണാ ഹസാരെ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.