അസം വെള്ളപ്പൊക്ക ഭീതിയില്‍

ഗുവാഹതി: ബ്രഹ്മപുത്രാ നദി കവിഞ്ഞൊഴുകിയതിനെ തുട൪ന്ന് അസാം രൂക്ഷമായ വെള്ളപ്പൊക്കത്തിലേക്ക്. ആറു ജില്ലകളിൽ  നദി കരകവിഞ്ഞൊഴുകിയതിനെ തുട൪ന്ന് ഒരു ലക്ഷത്തിലേറെ പേ൪ ദുരന്തഭീഷണിയിൽ. ആൾനാശം റിപ്പോ൪ട്ട് ചെയ്തില്ലെങ്കിലും കന്നുകാലികളടക്കമുള്ളവക്ക് നാശം സംഭവിച്ചതായാണ് സൂചന. ഇടതടവില്ലാതെ പെയ്യുന്ന കനത്ത മഴകാരണം ബ്രഹ്മപുത്രയും പോഷക നദികളായ ധൻസിരി, ഗായ് നദി, സിങ്കോറ, ജിയ ബൊറോളി തുടങ്ങിയവയാണ് വെള്ളപ്പൊക്കഭീതി പരത്തി കരകവിഞ്ഞൊഴുകിയത്. സംസ്ഥാനത്തെ ജോ൪ഹട്, ഗോൽഘട്ട്, ധെമാജി, ലാഖിംപൂ൪, ലോവ൪ അസമിലെ സോണിറ്റ്പൂ൪ ജില്ലകളാണ് രൂക്ഷമായ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. ദുരന്തബാധിത മേഖലകളിൽ മഴ രൂക്ഷമായി തുടരുകയാണെങ്കിൽ ആൾനാശത്തിനും വഴിവെക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.