പാൽകുളങ്ങര, പോങ്ങുംമൂട് എന്നിവിടങ്ങളിലാണ് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപാടുകളുണ്ടായത്. പാൽകുളങ്ങരയിൽ ടി.സി 29/756ൽ വേണുഗോപാലിൻെറ ഓടിട്ട വീടിൻെറ മുകളിൽ സമീപത്തുണ്ടായിരുന്ന മരം വീണ് വീട് ഭാഗികമായി തക൪ന്നു. ആ൪ക്കും പരിക്കില്ല.
ഉള്ളൂ൪ - പോങ്ങുംമൂട് ശാന്തി സദനത്തിൽ ശങ്കരൻ നായരുടെ ഷീറ്റിട്ട വീടും മരംവീണ് തക൪ന്നു. കുറവൻകോണം, വഴയില, കവടിയാ൪, മരപ്പാലം തുടങ്ങിയ ഇടങ്ങളിലും ശക്തമായ കാറ്റിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.