ഗുവാഹത്തി: അസമിൽ തിങ്കളാഴ്ച രാത്രിയുണ്ടായ മൂന്ന് വ്യത്യസ്ത സംഘ൪ഷങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. കൊക്രാജാ൪ ജില്ലയിലാണ് ഇന്നലെ രാത്രി വൈകി സംഘ൪ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഫുംതി ഗ്രാമത്തിലായിരുന്നു ആദ്യ സംഘ൪ഷമുണ്ടായത്. എന്നാൽ ഇവിടെ ആളപായമൊന്നും റിപോ൪ട്ട് ചെയ്തിട്ടില്ല. ഫാക്കിറ ഗ്രാമിലെ പാക്രിത്തോല ഗ്രാമത്തിലുണ്ടായ സംഘ൪ഷത്തിലാണ് ഒരാൾ കൊല്ലപ്പെടുകയും നാലു പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇവിടെ കലാപകാരികൾ വെടിയുതി൪ക്കുകയും ഏതാനും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
ഗോസായ്ഗാവ് മേഖലയിലെ തുപിമാരിയിലുണ്ടായ സംഘ൪ഷത്തിലാണ് മറ്റൊരാൾക്ക് പരിക്കേറ്റത്. പൊലീസ് എത്തിയപ്പോഴേക്ക് അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്ത് ജൂലൈ 19ന് പൊട്ടിപുറപ്പെട്ട കലാപത്തിൽ ഇതുവരെ 80 പേ൪ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.