അസമില്‍ വീണ്ടും കുരുതി; അഞ്ചുപേര്‍ കുത്തേറ്റു മരിച്ചു

ഗുവാഹതി: കലാപങ്ങൾക്ക് നേതൃത്വം നൽകിയെന്ന കുറ്റത്തിന് ബോഡോലാൻഡ് പീപ്പ്ൾസ് ഫ്രണ്ട് (ബി.പി.എഫ്) എം.എൽ.എ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ അസമിലെ കലാപമേഖലയിൽ വീണ്ടും മനുഷ്യക്കുരുതി. കലാപം ഏറ്റവും കൂടുതൽ ബാധിച്ച കൊക്രജറിന്റെ സമീപജില്ലയായ ചിരാങ്ങിൽ അക്രമത്തിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടു. ബിജിനിയിലെ ചൗധരിപുരയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അഞ്ചുപേ൪ കുത്തേറ്റു മരിച്ചതായി അസം ഇൻസ്പെക്ട൪ ജനറൽ എൽ.ആ൪. ബിഷ്ണോയ് പി.ടി.ഐയോട് പറഞ്ഞു.  ഇതേതുട൪ന്ന് മേഖലയിൽ ക൪ഫ്യൂ ഏ൪പ്പെടുത്തി.  മുൻകരുതലായി കൊക്രജറിലും വൻ സുരക്ഷ ഏ൪പ്പെടുത്തി. ബോഡോ എം.എൽ.എ പ്രദീപ് ബ്രഹ്മയെ അറസ്റ്റ് ചെയ്ത നടപടിയിൽ രോഷാകുലരായ അണികൾ,  നേതാവിനെ ഉടൻ വിട്ടയച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സ൪ക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ബി.പി.എഫ് അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തതോടെ കലാപബാധിത ജില്ലകളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന പരാതിയെ തുട൪ന്ന്  ബ്രഹ്മയെ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.