കല്‍ക്കരിപ്പാടം: സര്‍ക്കാര്‍ കബളിപ്പിക്കുന്നു -ജെയ്റ്റ്ലി

ന്യൂദൽഹി: കൽക്കരിപ്പാടം അഴിമതിയിൽ ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന സ൪ക്കാറിന്റെ വാദം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ചിദംബരത്തെ പോലെ ഒരാളെ സ൪ക്കാ൪ ഖജനാവിന്റെ ചുമതല ഏൽപിക്കാൻ കഴിയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
കൽക്കരിപ്പാടങ്ങളിൽ ഖനനം തുടങ്ങാതെ എങ്ങനെയാണ് നഷ്ടമുണ്ടാകുക എന്നാണ് സ൪ക്കാ൪ ചോദിക്കുന്നത്. കൽക്കരിപ്പാടങ്ങൾ സ൪ക്കാറിന്റെ കൈയിൽനിന്ന് കൈവിട്ടുപോയതിനാൽ  എപ്പോൾ ഖനനം തുടങ്ങിയാലും സ൪ക്കാ൪ ഖജനാവിലേക്ക് കിട്ടേണ്ട പണം കിട്ടില്ലെന്നാണ് തങ്ങൾ പറയുന്നത്. അതിനാൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.