യുവതിയുടെ മരണം മരുന്ന് പരീക്ഷണത്തിനിടെയെന്ന്

തിരുവനന്തപുരം: പനിക്ക് ചികിത്സതേടിയെത്തിയ യുവതി മരുന്ന് പരീക്ഷണത്തിനിരയായി മരിച്ചതായി ആരോപണം. കേസ്ഷീറ്റ് നൽകാത്തതിനെ തുട൪ന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധം സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.  കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.30ന് ആശുപത്രിയിൽ പനിക്ക് ചികിത്സതേടിയെത്തിയ പ്രാവച്ചമ്പലം അരിക്കടമുക്ക് കുഴിവിള ബംഗ്ളാവിൽ പി. സഞ്ജീവിൻെറ ഭാര്യ സായിമ സഞ്ജീവ് (43) ആണ് ബുധനാഴ്ച പുല൪ച്ചെ 1.30നാണ് മരിച്ചത്. രാവിലെ ഭ൪ത്താവിനൊപ്പം ആശുപത്രിയിലെത്തിയ യുവതിയോട് വൈകുന്നേരം നാല് വരെ ട്രിപ്പ് നൽകിയശേഷം മടങ്ങാമെന്ന് അധികൃത൪ അറിയിച്ചിരുന്നു. എന്നാൽ വൈകുന്നേരം ഡെങ്കിപ്പനിയാണെന്നും രക്തത്തിലെ പ്ളേറ്റ്ലെറ്റ് അപകടകരമാംവിധത്തിലാണെന്നും പറഞ്ഞ് യുവതിയെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് രാത്രി 1.30ഓടെ മരിച്ചതായി അറിയിക്കുകയായിരുന്നു. രണ്ട് വൃക്കകൾ ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവ൪ത്തനങ്ങൾ നിലച്ചതാണ് മരണകാരണമെന്ന് പറഞ്ഞു.
സംഭവത്തിൽ ദുരൂഹതയുള്ളതായി ഭ൪ത്താവ് അറിയിച്ചതിനെ തുട൪ന്ന് കേസ്ഷീറ്റ് ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും കേസ്ഷീറ്റ് നൽകിയില്ലത്രെ. ഇതിനെ തുട൪ന്നാണ്  ആശുപത്രിയിൽ ബഹളം ഉണ്ടായത്. ഫോ൪ട്ട് എ.സി ഉൾപ്പെടെ സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ഇടപെട്ടു. ഭ൪ത്താവ് കരമന പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.