ന്യൂദൽഹി: ജീവനക്കാരുടെ സമരത്തെ തുട൪ന്ന് രണ്ടു ദിവസമായി സ്തംഭിച്ച ബാങ്കിങ് മേഖല വെള്ളിയാഴ്ച മുതൽ പ്രവ൪ത്തിച്ചു തുടങ്ങി. കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ചെക്കുകൾ ക്ളിയ൪ ചെയ്യുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിച്ചു. ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾക്കെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ കോഓഡിനേഷൻ കമ്മിറ്റിയാണ് ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. പൊതുമേഖലയിലെ 24ഉം സ്വകാര്യമേഖലയിലെ 12ഉം ബാങ്കുകളാണ് പണിമുടക്കിൽ പങ്കെടുത്തത്. ഭൂരിഭാഗം ഉപഭോക്തൃ സേവനങ്ങളും മുടങ്ങിയതായും ഇതിന്റെ ഫലമായുണ്ടായ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ലെന്നും അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം പറഞ്ഞു.
പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാൻ അടുത്തുതന്നെ യൂനിയനുകൾ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ചെക്, ഡി.ഡി ക്ളിയറൻസ്, ലോക്കറുകൾ, സ൪ക്കാ൪ ട്രഷറി പ്രവ൪ത്തനം തുടങ്ങിയവയെ പണിമുടക്ക് സാരമായി ബാധിച്ചു. സമരത്തിന്റെ ആദ്യദിനം തടസ്സമില്ലാതെ ലഭ്യമായിരുന്ന എ.ടി.എം സേവനം രണ്ടാംദിവസം താറുമാറായി. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളിലും വെള്ളിയാഴ്ച വൻ തിരക്കാണനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.