പരിഷ്കരണ നീക്കങ്ങള്‍ക്ക് മമതയുടെ പിന്തുണ നേടാനുള്ള ശ്രമം പൊളിഞ്ഞു

ന്യൂദൽഹി: ബഹുബ്രാൻഡ് ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ നേടാനുള്ള കോൺഗ്രസ് ശ്രമം പൊളിഞ്ഞു. ചില്ലറ വ്യാപാരം, ഇൻഷുറൻസ്, പെൻഷൻ, വ്യോമയാനം എന്നീ രംഗങ്ങളിൽ എഫ്.ഡി.ഐ വരുന്നത് ജനത്തിന് ദോഷം ചെയ്യുമെന്ന നിലപാടിൽതന്നെയാണ് മമത.
 തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതിൽനിന്ന് തൃണമൂൽ പിന്നോട്ടു പോവില്ല. ചില്ലറ വ്യാപാരത്തിൽ പ്രത്യക്ഷ വിദേശനിക്ഷേപം വന്നാൽ തൊഴിലാളികൾ പ്രയാസമനുഭവിക്കുമെന്നാണ് മറ്റു രാജ്യത്തുള്ളവ൪ പറയുന്നത് -മമത പറഞ്ഞു. ക൪ഷകരെ രക്ഷിക്കാൻ വളം സബ്സിഡി ഉയ൪ത്തണമെന്നും മമത ആവശ്യപ്പെട്ടു.  യു.പി.എ ഏകോപന സമിതി യോഗത്തിന് എത്തിയ മമത വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
 മമതയുടെ നീരസം മാറ്റിയെടുക്കാൻ നേരത്തേ പ്രതിരോധമന്ത്രി എ.കെ. ആന്റണി കൊൽക്കത്തയിലെത്തി മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് മമത യു.പി.എ യോഗത്തിന് എത്തിയത്. കടക്കെണി നേരിടുന്ന പശ്ചിമ ബംഗാളിന് പ്രത്യേക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മമത  പ്രധാനമന്ത്രി മൻമോഹൻസിങ്, ധനമന്ത്രി പി. ചിദംബരം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചിദംബരം ധനമന്ത്രിയായശേഷം ഇതാദ്യമായാണ് മമതയുമായി കൂടിക്കാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.