തൃശൂ൪: മൂല്യബോധത്തെക്കുറിച്ച് സമൂഹത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ. മൂല്യബോധത്തെകുറിച്ചുള്ള വിശ്വാസം സമൂഹത്തിൽ നിലനി൪ത്തുന്നത് 'മാധ്യമ'മാണ്. മാനവികതയെകുറിച്ചുള്ള ഉയ൪ന്ന വേദാന്തമാണ് 'മാധ്യമം' ഉയ൪ത്തിപ്പിടിക്കുന്നത്. കച്ചവടത്തിന് വെക്കേണ്ടതല്ല എന്ന നിശിതമായ മൂല്യബോധം 'മാധ്യമ'ത്തിനുണ്ട്. അതുകൊണ്ടാണ് 'മാധ്യമ'ത്തിന്റെ സ്വീകാര്യത വ൪ധിക്കുന്നത്. 'മാധ്യമം' വാ൪ഷിക പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല്യാൺ സാരീസ് മാനേജിങ് ഡയറക്ട൪ ടി.എസ്. രാമചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. 'മാധ്യമം' പീരിയോഡിക്കൽസ് എഡിറ്റ൪ പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. കെത്രിഎ പ്രസിഡന്റ് ജയിംസ് വളപ്പില, പ്രസ്ക്ളബ് പ്രസിഡന്റ് ജോയ് എം. മണ്ണൂ൪ എന്നിവ൪ സംസാരിച്ചു. ന്യൂസ് എഡിറ്റ൪ പി.എ. അബ്ദുൽ ഗഫൂ൪ സ്വാഗതവും റസിഡന്റ് മാനേജ൪ എം.എ. സക്കീ൪ ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.