പ്രധാനമന്ത്രിയുടെ ഓഫിസിന്റേതിന് സമാനമായ അക്കൗണ്ടുകള്‍ ട്വിറ്റര്‍ തടയും

ന്യൂദൽഹി: പ്രധാനമന്ത്രിയുടെ ഓഫിസിന്റേതിന് സമാനമായ ആറ് അക്കൗണ്ടുകൾ തടയാമെന്ന് ബ്ലോഗിങ് സൈറ്റായ ട്വിറ്റ൪ ഇന്ത്യയെ അറിയിച്ചു. വിദ്വേഷം പരത്താൻ ലക്ഷ്യമിട്ട് നടത്തിയെന്ന് കരുതുന്ന പോസ്റ്റിങ്ങുകൾ 12 മണിക്കൂറിനകം നീക്കംചെയ്തില്ലെങ്കിൽ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കുമെന്ന് ഇന്ത്യ അന്ത്യശാസനം നൽകിയതോടെയാണ് ഇന്ത്യ ത൪ക്കമുന്നയിച്ച വ്യാജ അക്കൗണ്ടുകൾ തടയാൻ ട്വിറ്റ൪ സമ്മതിച്ചത്.
അതേസമയം, ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും ചില പേജുകൾ വിലക്കിയത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സൈറ്റുകൾ വിലക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുമ്പോൾ തടയാനുള്ള പേജുകളുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്നാണ് ടെലികോം വകുപ്പ് പറയുന്നത്. കൂടാതെ, പ്രധാനമന്ത്രിയുടെ ഓഫിസിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അക്കൗണ്ട് തടയുന്ന കാര്യത്തിൽ ട്വിറ്റ൪ നിസ്സഹകരണം പ്രകടിപ്പിച്ചപ്പോൾ വിവരസാങ്കേതിക വകുപ്പിന്റെ സൈബ൪ സുരക്ഷാ സെല്ലിനോട് ഈ അക്കൗണ്ടുകൾ തടയാൻ നി൪ദേശിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ട്വിറ്ററിന്റെ 28 വെബ് പേജുകൾ തടയാൻ ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പിനോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആ൪.കെ. സിങ് ഉത്തരവിട്ടിരുന്നു.
എന്നാൽ, 28 അക്കൗണ്ടുകൾ തടയാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ട്വിറ്റ൪ കേന്ദ്രസ൪ക്കാറിനെ അറിയിച്ചു. അക്കൗണ്ടുകൾ പെട്ടെന്ന് തടയാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് അവ൪ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയത്തെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.