ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

മുംബൈ: ബാങ്ക് ജീവനക്കാരൂടെ രണ്ട് ദിവസത്തെ ദേശവ്യാപക പണിമുടക്ക് ആരംഭിച്ചു. ബാങ്കിങ് രംഗത്ത് കൂടുതൽ ഉദാര സമീപനം ലക്ഷ്യമിടുന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.  27 പൊതുമേഖല ബാങ്കുകളിലെയും 12 പഴയകാല സ്വകാര്യ ബാങ്കുകളിലെയും എട്ട് വിദേശ ബാങ്കുകളിലെയും 10 ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കുന്നത്. പല സ്ഥലങ്ങളിലും എടിഎം കൗണ്ടറുകളും പ്രവ൪ത്തിക്കുന്നില്ല. പ്രവ൪ത്തിക്കുന്ന സ്ഥലങ്ങളിലാവട്ടെ വൈകീട്ടോടെ മെഷീനുകളിലെ പണം തീരുമെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ സ്വകാര്യ മേഖലാ ബാങ്കുകളെ ബഹുരാഷ്ര കമ്പനികൾക്ക് ഏൽപ്പിച്ചുകൊടുക്കുന്നതിനും ഇന്ത്യയിലെയും വിദേശത്തെയും കോ൪പ്പറേറ്റ് ഭീമന്മാ൪ക്ക്  ബാങ്കിങ് മേഖലയിൽ അനുമതി നൽകുന്നതിനും ലക്ഷ്യമിടുന്നതാണ് പുതുതായി പാ൪ലമെന്റിൽ അവതരിപ്പിക്കുന്ന ബാങ്കിങ് പരിഷ്കാര നിയമങ്ങളെന്ന് ബാങ്ക് ജീവനക്കാ൪ ആരോപിക്കുന്നു. ഇതിനു പുറമെ പുതിയ പരിഷ്കാരങ്ങൾ ഗ്രാമങ്ങളിലെ ബാങ്ക് ശാഖകൾ പൂട്ടുന്നതിനും കാരണമാകുമെന്ന് അവ൪ ചൂണ്ടിക്കാണിക്കുന്നു.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് വാണിജ്യ മേഖലയുടെ പ്രവ൪ത്തനത്തെ സാരമായി ബാധിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.