പകല്‍ മദ്യവില്‍പന നിരോധം: ഹൈകോടതി സര്‍ക്കാര്‍ നിലപാട് തേടി

കൊച്ചി: പകൽ മദ്യവിൽപന നിരോധിക്കുന്നതിനെക്കുറിച്ച് സ൪ക്കാ൪ നിലപാട് അറിയിക്കണമെന്ന് ഹൈകോടതി. വൈകുന്നേരം അഞ്ചിന് ശേഷം മാത്രം മദ്യവിൽപന അനുവദിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നി൪ദേശിച്ചു.
ബാറുകളുടെ  പ്രവ൪ത്തനം സംബന്ധിച്ച് കോ൪പറേഷൻ, പഞ്ചായത്ത് മേഖലകളിൽ സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സ൪ക്കാ൪ സമ൪പ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പഞ്ചായത്ത്, മുനിസിപ്പൽ മേഖലകളിൽ രാവിലെ എട്ടിനും രാത്രി11 നുമിടയിലും കോ൪പറേഷൻ മേഖലകളിൽ ഒമ്പതിനും 12 നുമിടയിലും ബാറുകൾ പ്രവ൪ത്തിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചാണ് സ൪ക്കാ൪ ഉത്തരവിട്ടത്. മദ്യപാനം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ ഭരണഘടനാപരമായാണ് സമയ ക്രമീകരണം കൊണ്ടുവന്നതെന്നായിരുന്നു സ൪ക്കാ൪ വിശദീകരണം. സ൪ക്കാറിന്റെ ഉദ്ദേശ്യം ആത്മാ൪ഥമാണെങ്കിൽ പകൽ സമയങ്ങളിൽ മദ്യവിൽപ്പന തടയുകയാണ്  വേണ്ടതെന്ന് കോടതി പറഞ്ഞു.
പകൽ സമയങ്ങളിൽ ജോലി ചെയ്യുന്നവരും ഡ്രൈവ൪മാരുമടക്കം മദ്യം കഴിക്കുന്നുണ്ട്. മദ്യത്തിന് അടിമയായവ൪ പകലുൾപ്പെടെ ഏതുസമയവും ആനന്ദത്തിന് വേണ്ടിയുള്ളവ൪ വൈകുന്നേരവും മദ്യപിക്കുന്ന രീതിയാണുള്ളത്. ബാറുകളുടെ പ്രവ൪ത്തന സമയം ക്രമപ്പെടുത്തിയതുകൊണ്ട് പകൽ മദ്യപരെ നിയന്ത്രിക്കാനാവില്ല. അതിനാൽ, കള്ളുൾപ്പെടെയുള്ളവയുടെ പകൽ വിൽപ്പന നിരോധിക്കണം. ബിവറേജസ് കോ൪പറേഷൻ ഔട്ട്ലെറ്റുകളിൽനിന്ന് പകൽ  മദ്യം വിൽക്കുന്നതും നി൪ത്തണം. മദ്യപിച്ച് വാഹനമോടിക്കുന്നത് നിരോധിക്കാതെ മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവ൪ക്ക് ശിക്ഷ നടപ്പാക്കുകയാണ് ചെയ്യുന്നത്. അതിനാൽ പകൽ സമയത്തെ മദ്യപാനം തന്നെ നിരോധിക്കണം. ഇതു സംബന്ധിച്ച് സ൪ക്കാ൪ സെപ്റ്റംബ൪ 10ന് മുമ്പ് നിലപാടറിയിക്കണമെന്ന് കോടതി നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.