ഐസ്ക്രീം കേസില്‍ വി.എസ് സത്യവാങ്മൂലം നല്‍കി

ന്യൂദൽഹി: ഐസ്ക്രീം കേസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ സുപ്രീംകോടതിയിൽ എതി൪ സത്യവാങ്മൂലം നൽകി. നിലവിൽ അന്വേഷണ റിപോ൪ട്ട് മാത്രമാണ് ലഭിച്ചതെന്നും അനുബന്ധരേഖകൾ കൂടി ലഭ്യമാക്കണമെന്നും വി.എസ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയുടേത് അടക്കമുള്ള മൊഴിപ്പക൪പ്പുകൾ ലഭിക്കണമെന്നും മുഴുവൻ രേഖകളും ലഭിച്ചാൽ മാത്രമേ അന്വേഷണം നീതിപൂ൪വ്വമാണോയെന്ന് പറയാൻ കഴിയൂ എന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.