തിരുവനന്തപുരം: സപൈ്ളകോ മാവേലിസ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 21ന് ജില്ലയിലെ 51 മാവേലി സപൈ്ളകോ സ്റ്റോറുകൾക്ക് മുമ്പിൽ പ്രകടനവും ധ൪ണയും നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അറിയിച്ചു.
കുത്തക മുതലാളിമാ൪ക്കും ഊഹക്കച്ചവടക്കാ൪ക്കും വിപണി കൈയടക്കാൻ അവസരങ്ങൾ നൽകുന്ന സ൪ക്കാ൪ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം വളരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.