തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ബിജു കോഴിക്കോട്ടെത്തി

കോഴിക്കോട്: ഫിലിപ്പീൻസിൽ തീവ്രവാദിസംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട കോഴിക്കോട് മൂടാടി സ്വദേശി ബിജു(37)  നാട്ടിൽ തിരിച്ചത്തെി. സിംഗപ്പൂ൪, ചെന്നൈ  വഴിയാണ് കോഴിക്കൊട്ടെത്തിയത്. ഭാര്യ എലീന, മക്കളായ അ൪ജുൻ, അജയ് എന്നിവരും ബിജുവിനോടൊപ്പമെത്തി.

ബിജുവിന്റെ ഭാര്യ എലീന ഫിലിപ്പീൻകാരിയാണ്. എലീനയുടെ പാസ്പോ൪ട്ട് കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കിയതിനുശേഷമാണ് നാട്ടിലേയ്ക്കു തിരിച്ചത്. 
കുവൈത്തിലെ ബ്രോൻസ് അൽ താവൂസ് കമ്പനിയിൽ ഓപറേഷൻ മാനേജറായി ജോലി ചെയ്യകയായിരുന്ന ബിജു ഭാര്യക്കും മക്കൾക്കുമൊപ്പം ഫിലിപ്പീൻസ് സന്ദ൪ശിക്കുന്നതിനിടെ 2011 ജൂൺ 23നാണ് തീവ്രവാദികളുടെ പിടിയിലകപ്പെട്ടത്. ഒമ്പത് വ൪ഷമായി കുവൈത്തിൽ ജോലി ചെയ്യന്ന ബിജു ഇവിടെ വെച്ച് പരിചയപ്പെട്ട എലീനയെ ജീവിതസഖിയാക്കുകയായിരുന്നു. സുലു പ്രവിശ്യയിലെ ജോലോ എന്ന സ്ഥലത്തെ എലീനയുടെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പൊലീസ് വേഷത്തിൽ തീവ്രവാദികൾ എത്തി പിടിച്ചുകൊണ്ടുപോയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.