ആമ്പല്ലൂ൪ (തൃശ്ശൂ൪): പാലിയേക്കരയിലെ സമാന്തര പാത ടോൾ കമ്പനി അടച്ചു. ദേശീയ പാതയിൽ നിന്ന് യുടേൺ തിരിഞ്ഞ് ടോൾ കൊടുക്കാതെ വാഹനങ്ങൾ ഈ വഴിയിലൂടെ പോകുന്നുവെന്ന് കാണിച്ച് സമ൪പ്പിച്ച ഹരജിയിൽ ടോൾ കമ്പനി നേരത്തെ അനുകൂല വിധി നേടിയിരുന്നു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സാന്നിധ്യത്തിൽ പുല൪ച്ചെ 4.30 ഓടെ ടോൾ കമ്പനി സമാന്തര പാത അടക്കുകയായിരുന്നു.
അതേസമയം, സമാന്തര പാത അടച്ചതിൽ പ്രതിഷേധിച്ച് ടോൾ വിരുദ്ധ സംയുക്ത സമര സമിതി പ്രവ൪ത്തക൪, സി.പി.ഐ, സി.പി.എം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാ൪ ദേശിയ പാത ഉപരോധിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.