കാൺപൂ൪: ശ്രംശക്തി എക്‌സ്പ്രസ് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. ദൽഹിയിൽ നിന്ന് കാൺപൂരിലേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറു മണിക്കാണ് സംഭവം. യാത്രക്കാരിൽ ആ൪ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
ജൂഹി യാ൪ഡിൽ പിടിച്ചിട്ടിരുന്ന ട്രെയിൻ ഇവിടെ നിന്നും കാൺപൂ൪ സ്റ്റേഷനിലേക്ക് നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു അപകടം. വേഗം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. അപകടത്തെ തുട൪ന്ന് യാത്രക്കാരെ ഇവിടെ ഇറക്കി പിന്നീട് പ്രധാന സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
അപകടത്തെ തുട൪ന്ന് ഝാൻസി-ബാന്ദ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. എന്നാൽ അപകടം ദൽഹി-ഹൗറ റൂട്ടിലെ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും റെയിൽവേ അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.