കൂട്ട മൊബൈല്‍ സന്ദേശങ്ങള്‍ക്ക് നിരോധം

ന്യൂദൽഹി: മൊബൈൽ ഫോൺ വഴിയുള്ള കൂട്ട എസ്.എം.എസുകൾക്കും എം.എം.എസുകൾക്കും കേന്ദ്ര സ൪ക്കാ൪ 15 ദിവസത്തേക്ക് നിരോധം ഏ൪പ്പെടുത്തി. നിരോധത്തെ തുട൪ന്ന് ഒരു മൊബൈൽ ഫോണിൽനിന്ന് ഒരു സന്ദേശം അഞ്ച് പേരിൽ കൂടുതലാളുകൾക്ക് അയക്കാൻ കഴിയാതെ വരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാ൪ഥികൾക്ക്, ഭീഷണിപ്പെടുത്തുന്ന എസ്.എം.എസുകൾ ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻെറ നടപടി. ഇതുകൂടാതെ നിരോധന കാലയളവിൽ 20 കെ.ബിയിൽ കൂടുതൽ വരുന്ന ഉള്ളടക്കങ്ങൾ അയക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആ൪.കെ സിങ്  പറഞ്ഞു.
സുരക്ഷിതത്വ ഭീഷണി നേരിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാ൪ഥികൾക്ക് രാജ്യസഭയും ലോക്സഭയും ഐക്യദാ൪ഢ്യം പ്രകടിപ്പിച്ചു. ചോദ്യോത്തര വേള നി൪ത്തിവെച്ചാണ് ലോക്സഭയും രാജ്യസഭയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാ൪ഥികൾ നേരിടുന്ന ഭീഷണി ച൪ച്ച ചെയ്തത്. ലോക്സഭയിൽ ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ ച൪ച്ചക്ക് മറുപടി പറഞ്ഞപ്പോൾ രാജ്യസഭയിൽ സഭ ഐകകണ്ഠ്യേനയുള്ള പ്രമേയം പാസാക്കി. രാജ്യസഭയിൽ ച൪ച്ചക്കൊടുവിൽ അധ്യക്ഷൻ ഹാമിദ് അൻസാരിയാണ് പ്രമേയം അവതരിപ്പിച്ചത്. കൊക്രജറിലും മറ്റു മേഖലകളിലും സംഭവിച്ചത് രാജ്യത്തിൻെറ ഇതര ഭാഗങ്ങളിൽ അശാന്തി വിതക്കാൻ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് പറഞ്ഞു. ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് അവസാനിക്കുന്നതുവരെ ഒരുമിച്ചു പ്രവ൪ത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഈ രാജ്യത്തിൻെറ ഏതുഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരെ സ്വാഗതം ചെയ്യുമെന്നും രാജ്യം അവരുടേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിക്കാനാഗ്രഹിക്കുന്നവരെ നിയന്ത്രിച്ച് സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ സഭ ഒരുമിച്ചുനിൽക്കുമെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
എസ്.എം.എസ് അയച്ചവ൪ക്ക് പിന്നിൽ പ്രവ൪ത്തിച്ചവരെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കാലപത്തെക്കുറിച്ച് ഫേസ്ബുക്കിലും ഇൻറ൪നെറ്റിലും പ്രചരിക്കുന്ന സന്ദേശങ്ങൾ പിന്തുടരുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാ൪ ഷിൻഡെ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.