ന്യൂദൽഹി: ബിഹാ൪ മുഖ്യമന്ത്രി നിതീഷ്കുമാറുമായി അഭിമുഖം തയാറാക്കിയ മലയാള മനോരമയുടെ ഇംഗ്ളീഷ് വാരിക ‘ദി വീക്ക്’ കുടുങ്ങി. ഇത്തരമൊരു അഭിമുഖം വാരികക്ക് നൽകിയിട്ടില്ലെന്ന് ജനതാദൾ-യു നേതാവ് കൂടിയായ നിതീഷ് വിശദീകരിച്ചു. ഇതോടെ വിപണിയിൽ എത്തിക്കുന്നതിന് തൊട്ടുമുമ്പ് അഭിമുഖം വാരിക പിൻവലിച്ചു. അഭിമുഖഭാഗങ്ങൾ സ്വന്തം വെബ്സൈറ്റിൽനിന്ന് നീക്കി.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ടതാണ് ‘അഭിമുഖം’. മോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കിയാൽ ബി.ജെ.പിയുമായുള്ള സഖ്യം മിനിറ്റുകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് നിതീഷ് പറഞ്ഞതായി അതിലുണ്ട്. തൻെറ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്താൽ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് കോൺഗ്രസുമായി ബന്ധമുണ്ടാക്കുന്നതിന് തുറന്ന മനസ്സാണെന്ന് നിതീഷ് പറഞ്ഞതായുമുണ്ട്.
അഭിമുഖം ചൂടേറിയ രാഷ്ട്രീയ ച൪ച്ചയായി പടരുന്നതിനിടയിലാണ്, ‘ദി വീക്കി’ന് അഭിമുഖം നൽകിയിട്ടില്ലെന്ന് നിതീഷ് വിശദീകരിച്ചത്. അഭിമുഖം നടത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അതിൻെറ ശബ്ദലേഖനം കൈവശമില്ലാത്തതിനാൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഇതോടെ വാരിക തീരുമാനിച്ചു. എന്നാൽ, അഭിമുഖം നടത്തിയിട്ടുണ്ടെന്നു തന്നെയാണ് വാരികയുടെ പട്ന ലേഖകൻ മാധ്യമപ്രവ൪ത്തകരോട് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.