മായിന്‍ഹാജിയെ അറസ്റ്റ് ചെയ്യണം -ബി.ജെ.പി

കോഴിക്കോട്: മാറാട് സംഭവത്തെക്കുറിച്ചറിയാമെന്ന് മായിൻഹാജി അന്വേഷണ ഉദ്യോഗസ്ഥ൪ക്ക് മൊഴി നൽകിയിട്ടുള്ളതിനാൽ ഐപിസി 118 വകുപ്പ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ്ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ചത്തെ ഹൈകോടതി വിധി ലീഗ് നേതാക്കന്മാരുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. ഗൂഢാലോചനയിൽ മായിൻഹാജിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലീഗ് നേതാക്കളുടെ പങ്ക് പുറത്ത് കൊണ്ടുവരുന്നതിന് സി.ബി.ഐ അന്വേഷിക്കണം.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഇന്ന് പല കേസുകളും പുനരന്വേഷിക്കുന്നുണ്ട്. പല കേസുകളിലും ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുന്നുമുണ്ട്. ഇതേനയം തന്നെ മാറാട് കേസിലും സ൪ക്കാ൪ സ്വീകരിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.