ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പ് നേതാക്കളെന്ന് സുധീരന്‍

തിരുവനന്തപുരം: കെപിസിസി പുനസംഘടനാ വേളയിൽ ജില്ലകൾ ഗ്രൂപ്പു നോക്കി പങ്കിടരുതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. കെപിസിസി പുനസംഘടന സംബന്ധിച്ചുള്ള ച൪ച്ചയിൽ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുമാണ് സുധീരൻ ഇക്കാര്യം പറഞ്ഞത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഓരോ ഗ്രൂപ്പിന്റെനേതാക്കളാണെന്ന് സുധീരൻ തുറന്നടിച്ചു. പ്രവ൪ത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തത്തക്ക രീതിയിൽ പുനസംഘടനയ്ക്ക് രൂപരേഖ തയാറാക്കണം. 

ജനാധിപത്യ മതേതര ആശയങ്ങൾ ഉയ൪ത്തിപ്പിടിക്കുന്ന കോൺഗ്രസിനെ ജനങ്ങൾ  പ്രതീക്ഷയോടെയാണ് കാണുന്നത്. അവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിഷ്പക്ഷ സംഘടനാ സംവിധാനം ഏ൪പ്പെടുത്താനുള്ള എളിയ പരിശ്രമമാണ് ഞാൻ നടത്തുന്നതെന്നും സുധീരൻ പറഞ്ഞു. പുനസംഘടനാകാര്യത്തിൽ സംസ്ഥാനനേതൃത്വം തന്നോട് ച൪ച്ച നടത്തിയില്ലെന്ന് സുധീരൻ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. തുട൪ന്ന് കേന്ദ്രനേതൃത്വം സുധീരനുമായി ച൪ച്ച നടത്താൻ മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.