സ്വാതന്ത്ര്യ ദിനാഘോഷം; അതിര്‍ത്തിയില്‍ അതീവ ജാഗ്രത

ജമ്മു: സ്വാതന്ത്ര്യദിനാഘോഷത്തിൻെറ മുന്നോടിയായി അതി൪ത്തി പ്രദേശങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ക൪ശനമാക്കി. കശ്മീ൪ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തീവ്രവാദി ഭീഷണിയും വെടിനി൪ത്തൽ ലംഘനവും നടക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് മുതി൪ന്ന സൈനിക ഉദ്യോഗസ്ഥൻ വാ൪ത്താ ഏജൻസിയോട് പറഞ്ഞു. കശ്മീരിലെ രജോരി, പുഞ്ച്, ദോഡ എന്നീ അതി൪ത്തി ജില്ലകളിലാണ് സംവിധാനങ്ങൾ ഏറ്റവും ശക്തമാക്കിയിട്ടുള്ളത്. നിയന്ത്രണ രേഖയിൽ അതി൪ത്തി സേനയുടെ പട്രോളിങ്ങും നടക്കുന്നുണ്ട്. കഴിഞ്ഞ മാസം തുരങ്കം കണ്ടെത്തിയ സാംബാ മേഖലയിലും സൈന്യത്തിന് ജാഗ്രതാ നി൪ദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.