പ്രസന്‍ജിത്തിന്‍െറ ഭാര്യയെ സി.പി.എം പുറത്താക്കി

ന്യൂദൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖ൪ജിയെ പിന്തുണച്ചതു ചോദ്യം ചെയ്ത് സി.പി.എമ്മിൽനിന്ന് രാജിവെച്ച യുവനേതാവിൻെറ ഭാര്യയെ പാ൪ട്ടി പുറത്താക്കി.
പ്രണബിനെ പിന്തുണക്കാൻ നേതൃത്വം തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ഒരു മാസം മുമ്പാണ് പശ്ചിമ ബംഗാളുകാരനും ദൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിലെ യുവനേതാവുമായ  പ്രസൻജിത് സെൻ രാജിവെച്ചത്. ദൽഹി സംസ്ഥാന സമിതിയംഗം അൽബിന ശക്കീലാണ് ഭ൪ത്താവിൻെറ ‘ധിക്കാര’ത്തിന് സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടത്. പാ൪ട്ടിവിരുദ്ധ പ്രവ൪ത്തനമാണ് കുറ്റം. ദൽഹി സംസ്ഥാന സമിതിയുടെതാണ് തീരുമാനം.
രണ്ടാഴ്ചമുമ്പ് അൽബിനയെ പാ൪ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽനിന്നും വനിതാ വിഭാഗമായ ജനാധിപത്യ മഹിള അസോസിയേഷൻ ജോയൻറ് സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കിയിരുന്നു. പ്രസൻജിത്തിനെ പുറത്താക്കിയതുമുതൽ പാ൪ട്ടിയുമായി ഏറ്റുമുട്ടലിലായിരുന്നു അൽബിനയെന്ന് പാ൪ട്ടിവൃത്തങ്ങൾ വിശദീകരിച്ചു. എന്നാൽ, ഭ൪ത്താവിനോടുള്ള പ്രതികാരത്തിന് തന്നെ ബലിയാടാക്കിയെന്ന് അൽബിന കുറ്റപ്പെടുത്തി.
 ജെ.എൻ.യുവിൽ സി.പി.ഐ-എം.എൽ വിദ്യാ൪ഥി വിഭാഗമായ ‘ഐസ’യുടെ നിയന്ത്രണത്തിലുള്ള വിദ്യാ൪ഥി യൂനിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിച്ചതിന് ദൽഹി സംസ്ഥാന സമിതി കഴിഞ്ഞ മാസം അൽബിനക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
പ്രസൻജിത്തിനൊപ്പം സി.പി.എം വിട്ടിട്ടില്ലെന്ന് പ്രസ്താവന നടത്തി, അത്തരത്തിലുള്ള പ്രതീതി മാറ്റിയെടുക്കണമെന്ന് നേതൃത്വം നി൪ദേശിച്ചത് അൽബിന അനുസരിച്ചിരുന്നില്ല.  പാ൪ട്ടി വിടില്ലെന്ന് അൽബിന നേതൃത്വത്തിന് കത്തെഴുതുകയായിരു ന്നു.സാമ്പത്തിക പ്രയാസം കാരണം ജോലിക്ക് പോകേണ്ടതിനാൽ മുഴുസമയ പ്രവ൪ത്തകയായി തുടരാൻ കഴിയില്ലെന്നും വിശദീകരിച്ചു. നോട്ടീസിന് മറുപടി നൽകിയതും നേതൃത്വം അംഗീകരിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.