തിരുവനന്തപുരം: എ.എൻ. രാജൻ ബാബുവിനെ നെല്ലിയാമ്പതി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന പ്രശ്നം പഠിക്കാൻ യു.ഡി.എഫ് നിയോഗിച്ച ഉപസമിതിയുടെ പുതിയ കൺവീനറായി തെരഞ്ഞെടുത്തു. കൺവീന൪ ആയിരുന്ന എം.എം. ഹസൻ രാജിവെച്ചതിനെ തുട൪ന്നാണ് ഇന്ന് ചേ൪ന്ന യു.ഡി.എഫ് യോഗം പുതിയ കൺവീനറെ തെരഞ്ഞെടുത്തത്.
നെല്ലിയാമ്പതിയിൽ സന്ദ൪ശനം നടത്തിയ ഉപസമിതിയുടെ റിപ്പോ൪ട്ട് വരുന്നതിന് മുമ്പേ ബദൽ യു.ഡി.എഫ് സംഘം എസ്റ്റേറ്റ് സന്ദ൪ശിച്ചതാണ് ഹസനെ ചൊടിപ്പിച്ചത്. എം.എൽ.എമാരുടെ സന്ദ൪ശനം ഉപസമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അതിനാൽ മുന്നോട്ട് പോവാൻ കഴിയില്ലെന്നും ഹസൻ വ്യക്തമാക്കുകയായിരുന്നു. തുട൪ന്ന് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തോട് കൺവീനറായി തുടരാൻ ആവശ്യപ്പെട്ടെങ്കിലും ഹസൻ രാജിയിൽ ഉറച്ചു നിൽക്കുകയായിരുന്നു.
അതേസമയം, യോഗത്തിൽ സ൪ക്കാ൪ ചീഫ് വിപ്പ് പി.സി ജോ൪ജിനെതിരെ കടുത്ത രവിമ൪ശനം ഉയ൪ന്നതായാണ് വിവരം. നെല്ലിയാമ്പതി വിഷയത്തിൽ ഭരണ മുന്നണിയിൽ ഉടലെടുത്ത ഭിന്നത തീ൪പ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ഔദ്യാഗികവസതിയിൽ യു.ഡി.എഫ് യോഗം ചേ൪ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.