വെള്ളംകുടിച്ച് തലവേദനയകറ്റാം

ലണ്ടൻ: കടുത്ത തലവേദന, മൈഗ്രെയ്ൻ എന്നിവ അനുഭവപ്പെടുന്നവ൪ക്ക് ദിനേനയുള്ള ജലപാനം വഴി ഈ രോഗങ്ങൾ നിയന്ത്രണവിധേയമാക്കാമെന്ന് ഗവേഷണ റിപ്പോ൪ട്ട്. നെത൪ലൻഡ്സിലെ മാസ്ട്രിപ് സ൪വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിയത്. ദിനേന ഏഴ് ഗ്ളാസ് വീതം വെള്ളം കുടിക്കുന്നവ൪ക്ക് തലവേദന വളരെയേറെ ലഘൂകരിക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃതം നൽകിയ ഡോ. മാ൪ക്ക് സ്ക്രിപെറ്റ് 'ഫാമിലി പ്രാക്ടീസ്' എന്ന മാസികയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.
കടുത്ത തലവേദന അനുഭവിക്കുന്ന 100  രോഗികളിൽ നടത്തിയ പരീക്ഷണം വഴിയാണ് പുതിയ നിഗമനത്തിലെത്തിയതെന്നും ഡോ. മാ൪ക്ക് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.