5200 കോടിക്ക് ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടി, സ്​ട്രാറ്റസ് എന്നീ യു.എസ് കമ്പനികളെ ഏറ്റെടുക്കാൻ ഇൻഫോസിസ്

ബംഗളു​രു: യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ കമ്പനികളെ ഏറ്റെടുക്കാനൊരുങ്ങി ഐ.ടി സേവന രംഗത്തെ ഭീമൻമാരായ ഇൻഫോസിസ് ലിമിറ്റഡ്. യു.എസിലെ മുൻനിര ഹെൽത്ത്കെയർ സോഫ്റ്റ്​വെയർ​ നിർമാണ കമ്പനിയായ ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടി, ഇൻഷുറൻസ് കൺസൾട്ടിങ് ടെക്നോളജി സ്ഥാപനമായ സ്ട്രാറ്റസ് എന്നിവയെയാണ് ഇൻഫോസിസ് ഏറ്റെടുക്കുക. ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടിക്കായി 4300 കോടി രൂപയും സ്ട്രാറ്റസിന് 890 കോടി രൂപയുമാണ് ഇൻഫോസിസ് നൽകുക.

​​ആരോഗ്യമേഖലയിലെ ഇൻഫോസിസിന്റെ വളർച്ചക്കും വൈദഗ്ധ്യത്തിനും മുതൽക്കൂട്ടാവുന്നതായിരിക്കും ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടി ഏറ്റെടുക്കൽ. കൂടാതെ ഈ നിക്ഷേപത്തിലൂടെ പുതിയ ഉപഭോക്താക്ക​​ളെ കണ്ടെത്തുന്നതിനും സാ​ങ്കേതിക ശേഷി വർധിപ്പിക്കുന്നതിനും ഇൻഫോസിസിനെ സഹായിക്കും. 2012ൽ സ്ഥാപിതമായ ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടിയുടെ ഭൂരിഭാഗം ഓഹരികളും സ്വകാര്യ ഇക്വിറ്റി നിക്ഷേപകർ, സ്ഥാപകർ, മാനേജ്മെന്റ് എന്നിവരുടെ കൈകളിലാണ്. 2025 സാമ്പത്തിക വർഷത്തിൽ 275.9 മില്യൺ ഡോളറായിരുന്നു ഒപ്റ്റിമം ഹെൽത്ത്കെയർ ഐ.ടിയുടെ വരുമാനം.

പ്രോപ്പർട്ടി ആൻഡ് കാഷ്വാലിറ്റി ഇൻഷുറൻസ് ഇൻഡസ്ട്രിയിലെ മുൻനിര സാ​ങ്കേതിക ദാതാക്കളാണ് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രാറ്റസ്. ഇൻഷുറൻസ് മേഖലയിലെ ഇൻഫോസിസിന്റെ സാന്നിധ്യത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഇൻഷുറൻസ് ഇൻഡസ്ട്രിയെ മൊത്തത്തിൽ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. അണ്ടർറൈറ്റിങ്, ക്ലെയിമുകൾ, തട്ടിപ്പ് കണ്ടെത്തൽ തുടങ്ങിയവയിൽ എ.​ഐ ശക്തമായ സാന്നിധ്യമാകുന്നു. അതുകൊണ്ടുതന്നെ ഈ ഏറ്റെടുക്കൽ ഞങ്ങളുടെ പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തും -ഇൻഫോസിസിന്റെ ഇൻഷുറൻസ് തലവനായ കണ്ണൻ അമരേഷ് പറയുന്നു.

Tags:    
News Summary - Infosys to acquire Optimum Healthcare IT and Stratus for about Rs 5200 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.