ന്യൂഡൽഹി: അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി കമ്പനിയായ ഒറാക്കിൾ ഇന്ത്യയിലെ 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു മാസത്തിനുള്ളിൽ മറ്റൊരു കൂട്ടപിരിച്ചുവിടൽ കൂടി ഉണ്ടായേക്കാമെന്നും ജീവനക്കാർ പറയുന്നു. ആഗോളതലത്തിൽ 30,000 ജീവനക്കാരെയാണ് ഒറാക്കിൾ പിരിച്ചുവിട്ടത്. ഒറാക്കിളിന്റെ മൊത്തം ജീവനക്കാരുടെ 18 ശതമാനത്തോളം വരും ഇത്.
‘ഇന്ത്യയിൽ ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു മാസത്തിൽ മറ്റൊരു കൂട്ടപിരിച്ചുവിടലിന് കൂടി കമ്പനി തയാറെടുക്കുകയാണ്’ -പിരിച്ചുവിടലിന് വിധേയമായ ജീവനക്കാരൻ പറയുന്നു. ഇന്ത്യയിൽ ഒറാക്കിളിന് ഏകദേശം 30,000 ജീവനക്കാരാനുള്ളത്. പിരിച്ചുവിടലിനെക്കുറിച്ച് ഒറാക്കിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയിലെ ചില മാറ്റങ്ങളെ തുടർന്നാണ് പിരിച്ചുവിടലെന്നും എല്ലാ ആനുകൂല്യങ്ങൾ നൽകുമെന്നും ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നു. ഇന്ത്യയും മെക്സികോയും ഉൾപ്പെടുന്ന ഒറാക്കിളിന്റെ കമ്പ്യൂട്ടിങ് ബിസിനസ് മേഖലയിലാണ് വ്യാപകമായ പിരിച്ചുവിടൽ നടന്നിരിക്കുന്നതെന്നാണ് വിവരം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിലും ഡാറ്റാ സെന്ററുകളിലും ഒറാക്കിൾ നിക്ഷേപം വർധിപ്പിക്കുന്നതിനിടെയാണ് പുതിയ നീക്കം. ടെക് വ്യവസായം മുഴുവൻ വ്യാപകമായി പിരിച്ചുവിടൽ ഭീതിയിലാണ്. ആമസോൺ പോലുള്ള കമ്പനികൾ എ.ഐ ചെലവുകൾക്ക് മുൻഗണന നൽകുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.