ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങിയെന്ന വാർത്തകൾ തള്ളി റിലയൻസ് ഇൻഡസ്ട്രീസ്. ജാംനഗർ റിഫൈനറിയിലേക്ക് റഷ്യൻ എണ്ണയെത്തിയെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് റിലയൻസ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ റഷ്യൻ എണ്ണയുടെ ഒരു ഷിപ്മെന്റ് പോലും എത്തിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചു. ജനുവരിയിൽ റഷ്യയിൽ നിന്ന് എണ്ണ വരവ് പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
എക്സിലൂടെയാണ് തങ്ങൾ റഷ്യൻ എണ്ണ വാങ്ങിയിട്ടില്ലെന്ന് റിലയൻസ് അറിയിച്ചത്. മൂന്ന് കപ്പലുകൾ റഷ്യൻ എണ്ണയുമായി റിലയൻസിന്റെ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു മാധ്യമവാർത്തകൾ. ഇത് നിഷേധിച്ചാണ് ഇപ്പോൾ കമ്പനി രംഗത്തെത്തിയത്. കമ്പനിയുടെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും റിലയൻസ് വ്യക്തമാക്കി.
നേരത്തെ ഒരു മാസം മുമ്പ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് രംഗത്തെത്തിയിരുന്നു. റിലയൻസിന്റെ ഗുജറാത്തിലെ ജാം നഗറിലുള്ള റിഫൈനറിയിൽ ഇനിമുതൽ റഷ്യൻ എണ്ണയ്ക്കുപകരം ഗൾഫ് മേഖലയിൽ നിന്നുംമറ്റുമുള്ള ബദൽ എണ്ണയായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
വംബർ 20നകം തന്നെ റഷ്യൻ എണ്ണയുടെ ഇറക്കുമതി അവസാനിപ്പിച്ചെന്നും ഡിസംബർ ഒന്നുമുതൽ ജാംനഗറിൽ നിന്നുള്ള കയറ്റുമതി പൂർണമായും റഷ്യൻ ഇതര എണ്ണയുടേതാകുമെന്നും റിലയൻസ് അധികൃതർ അന്ന് വ്യക്തമാക്കിയത്. എന്നാൽ, ഈ അവകാശവാദത്തിന് വിരുദ്ധമായ വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.