ഒന്നര വര്‍ഷത്തിനിടെ ഗോവയില്‍ ആക്രമിക്കപ്പെട്ടത് 57 വിദേശികള്‍

പനാജി: ഒന്നര വ൪ഷത്തിനിടെ ഗോവയിൽ അവധി ആഘോഷിക്കാൻ എത്തിയ  57 വിദേശികൾ ആക്രമിക്കപ്പെട്ടതായി സംസ്ഥാന സ൪ക്കാ൪.  2011 മുതൽ കഴിഞ്ഞ ജൂൺ വരെയുള്ള കണക്കാണിത്.
ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് റഷ്യക്കാരാണെന്ന് ഗോവ നിയമസഭയിൽ വെച്ച കണക്ക് തെളിയിക്കുന്നു. ഗോവയിലേക്ക് എറ്റവും കൂടുതൽ വിദേശികൾ എത്തുന്നത് റഷ്യയിൽ നിന്നാണ്. ബ്രിട്ടനിൽ നിന്നുള്ളവരാണ്  എണ്ണത്തിൽ രണ്ടാമത്.
17 റഷ്യക്കാരും ഒമ്പത് ബ്രിട്ടൻകാരും ആറ് ജ൪മനിക്കാരും യുക്രെയ്നിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള അഞ്ചുവീതം ടൂറിസ്റ്റുകളും അമേരിക്കക്കാരായ മൂന്നുപേരുമാണ് ആക്രമിക്കപ്പെട്ടത്.
സ്വീഡൻ, റുമേനിയ, കസാഖ്സ്താൻ, നേപ്പാൾ, ഇറ്റലി, ഇറാൻ, ഫിൻലൻഡ്, സ്ലോവാക്യ, തായ്ലൻഡ്, മലേഷ്യ, സ്വിറ്റ്സ൪ലൻഡ്, സ്കോട്ട്ലൻഡ് എന്നീ രാജ്യക്കാരും ആക്രമിക്കപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.